ജിദ്ദ:
സൗദി പൗരന്മാർക്കും ഗൾഫിലെ മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും വർഷത്തിൽ രണ്ടു വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ടെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി. വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ചില സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സൗദി കസ്റ്റംസ് പ്രസ്താവന ഇറക്കിയത്.
രാജ്യത്ത് താമസിക്കുന്ന ഗൾഫ് പൗരന്മാരല്ലാത്ത വിദേശികൾക്ക് മൂന്നു വർഷത്തിൽ ഒരു വാഹനം മാത്രമേ ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും സത്യസന്ധത പാലിക്കണമെന്നും ഒൗദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്നായിരിക്കണമെന്നും സൗദി കസ്റ്റംസ് മുന്നറിയിപ്പ് നൽകി.