Mon. Dec 23rd, 2024
ഫുജൈറ:

യുഎഇയിൽ വീട്ടുജോലിക്കാരികൾ അടുത്തകാലത്തായി ഒളിച്ചോടാറില്ല. കൊവിഡ് കാലത്തെ  സാമ്പത്തിക പ്രയാസം തരണം ചെയ്യാൻ വീട്ടുജോലിക്കാർക്ക് സ്വദേശി കുടുംബങ്ങളുടെ കരുതൽ ഉള്ളതാണെന്ന് കണ്ടെത്തൽ വേതനം കൂട്ടിക്കൊടുത്തും സാമ്പത്തിക സഹായം നൽകിയുമാണ് യുഎഇ യിലെ കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളെ സഹായിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയിലാക്കിയത് കൂടുതലും  ദരിദ്ര രാജ്യങ്ങളെയാണ്. ജോലി നഷ്ടപ്പെട്ടതിനാലും വരുമാനം വഴിമുട്ടിയതുകൊണ്ടും കുടുംബങ്ങൾ ഏറെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നു. ചില കുടുംബങ്ങൾക്ക് ഏക ആശ്രയം ഗൾഫിലെ വീടുകളിൽ ജോലി ചെയ്യുന്നവർ മാത്രമായി. ഈ സാഹചര്യം കണ്ടറിഞ്ഞാണ് സ്വദേശി കുടുംബങ്ങൾ വീട്ടിലെ ജോലിക്കാർക്ക് താങ്ങായത്.

മഹാമാരിയുടെ കാലമായിട്ടും ഗാർഹിക ജോലിക്കാർക്ക് വേതനം കിട്ടാത്തതോ ശമ്പളം വെട്ടിക്കുറച്ചതോ ആയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫുജൈറ എമിറേറ്റിലെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസ് നടത്തിപ്പുകാരും പറഞ്ഞു. സ്പോൺസർമാരുടെ അലിവിന്റെയും ആർദ്രതയുടെയും ജീവിത കഥകളാണു വീട്ട് ജോലിക്കാർക്കു പറയാനുള്ളത്. നന്മ നിറഞ്ഞ സ്വദേശി വീട്ടമ്മമാരുടെയും ഗൾഫിലെ ഗൃഹനാഥന്മാരുടെയും സഹായ മനസ്ഥിതിയെ അവർ അംഗീകരിക്കുന്നു.

By Divya