Mon. Dec 23rd, 2024
അഹമ്മദാബാദ്:

ഗുജറാത്തിലെ 6 കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ  ബിജെപിക്കു വൻവിജയം.  576ൽ  449 സീറ്റിലും ബിജെപി വിജയിച്ചു. കോൺഗ്രസിനു 44 സീറ്റുകൾ മാത്രം. ആദ്യമായി മത്സരിച്ച ആംആദ്മി പാർട്ടി സൂറത്തിൽ 19 സീറ്റു നേടി. ഇവിടെ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല.

ജാംനഗറിൽ 3 സീറ്റ് ബിഎസ്പി നേടി. അഹമ്മദാബാദ് (192 സീറ്റ്), രാജ്കോട്ട് (72), ജാംനഗർ (64) ഭാവ്നഗർ (52) വഡോദര (76) സൂറത്ത് (120) എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.

By Divya