Mon. Dec 23rd, 2024
തിരുവനന്തപുരം:

ആഴക്കടൽ മത്സ്യബന്ധന വിവാദവും പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും കത്തിനിൽക്കുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നു. ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി എന്‍ പ്രശാന്തിനെതിരെ നടപടി വന്നേക്കും. കായിക താരങ്ങൾക്ക് ജോലി, ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാരുടെ സമരം തീർക്കാനുള്ള ഫോർമുല എന്നിവയിലും മന്ത്രിസഭ തീരുമാനമെടുക്കും.

നിയമനം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിരാഹാരസമരം സെക്രട്ടേറിയറ്റ് നടയില്‍ തുടരുകയാണ്. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സമരത്തിനാധാരമായ ആവശ്യങ്ങളില്‍മേല്‍ തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. കഴിഞ്ഞദിവസം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് സെക്രട്ടറിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചേക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.

By Divya