Thu. Jan 23rd, 2025
ചെന്നൈ:

സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സ്വീകാര്യത നേടിയ അപർണ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. നടി ലിജോമോളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ആക്‌ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറിൽ സംവിധായകൻ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം സി. സത്യ. ലിജോമോളുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. അതേസമയം, അപർണ ബാലമുരളി തമിഴകത്ത് പ്രിയങ്കരിയായി മാറിയത് സൂരറൈ പോട്രിലൂടെയാണ്.

By Divya