Mon. Dec 23rd, 2024
ദോഹ:

ഖത്തറില്‍ പ്രവാസികള്‍ക്ക് മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍. ഒരു പ്രവാസി ജീവനക്കാരന് എത്ര തവണ തൊഴില്‍ മാറ്റം അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മൂന്നു തവണയില്‍ കൂടുതല്‍ മാറ്റം അനുവദിക്കരുതെന്നും മന്ത്രിസഭയ്ക്ക് നല്‍കിയ ശുപാര്‍ശയിലാണ് ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പ്രവാസികളുടെ തൊഴില്‍ മാറ്റവും മുന്‍കൂര്‍ അറിയിക്കാതെ രാജ്യത്തിന് പുറത്തു പോകലും സംബന്ധിച്ച വ്യവസ്ഥകളിലാണ് പുതിയ ശുപാര്‍ശകള്‍. സര്‍വീസസ് ആന്‍ഡ് പബ്ലിക് യൂട്ടിലിറ്റി, ആഭ്യന്തര-വിദേശകാര്യ കമ്മിറ്റികളുടെ സംയുക്ത കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ശുപാര്‍ശകളോടെ മന്ത്രിസഭയ്ക്ക് നല്‍കാന്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

By Divya