അബുദാബി:
യുഎഇ നാവികസേനക്കായി നിർമിച്ച ഇമാറാത്തി മൾട്ടി-മിഷൻ കപ്പൽ ‘അൽ സാദിയാത്ത്’ നാവിക പ്രതിരോധ പ്രദർശനത്തിൽ സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ ഫൗണ്ടേഷൻ ഫോർ ചാരിറ്റബ്ൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ വർക്സ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്‌യാൻ ബിൻ സായിദ് ആൽ നഹ്‌യാൻ ഉദ്ഘാടനം ചെയ്തു. യുഎഇ നാവികസേന ത്വരിതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുന്നതായും ഏറ്റവും പുതിയ സംവിധാനങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും അനുസൃതമായി നാവികസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്‌സ് നാഷനൽ കോർപറേഷൻ ഫോർ മാനുഫാക്ചറിങ് ഓഫ് മിലിട്ടറി ഷിപ്സ് ആണ് ഈ കപ്പൽ നിർമിച്ചത്. 71 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട്. ലെഫ്റ്റനൻറ് ജനറൽ ഈസ സെയ്ഫ് ബിൻ അബ്‌ലാൻ അൽ മസ്രൂയി, സായുധസേന ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ശൈഖ് സഈദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാൻ, നാവികസേന കമാൻഡർ എന്നിവർ പങ്കെടുത്തു.