Mon. Dec 23rd, 2024
കൊല്‍ക്കത്ത:

കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സിബിഐ എത്തി.
അഭിഷേകിൻ്റെ ഭാര്യ രുചിറ ബാനര്‍ജിയെ ചോദ്യം ചെയ്യാനാണ് സിബിഐ എത്തിയത്. മമത ബാനര്‍ജി അഭിഷേകിൻ്റെ വീട്ടില്‍ എത്തി തിരിച്ചുപോയതിന് തൊട്ടുപിന്നാലെയാണ് സിബിഐ എത്തിയത്.

കല്‍ക്കരി അഴിമതികേസില്‍ രുചിറ ബാനര്‍ജിക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു.തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ കാരണമോ അന്വേഷണത്തിൻ്റെ വിഷയമോ അറിയില്ലെങ്കിലും അന്വേഷണത്തിന് ഹാജരാകുമെന്നായിരുന്നു രുചിറ നോട്ടീസിനോട് പ്രതികരിച്ചത്.

By Divya