Sun. Jan 19th, 2025
ദുബൈ:

ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്‍പോർട്ടോ, എമിറേറ്റ്സ്  ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകൾ എമിഗ്രേഷൻ നടപടികൾ  പൂർത്തീകരിച്ചിരുന്നത് .  എന്നാൽ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ  മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന യാത്രാ സംവിധാനം കഴിഞ്ഞദിവസം  ദുബായ് എയർപോർട്ടിൽ നിലവിൽ വന്നിരിക്കുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ  യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

By Divya