Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇന്ത്യയൊട്ടാകെ തരംഗമായ കെജിഎഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലും.രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യചിത്രമാണ് ‘മഡ്ഡി’. നവാഗതനായ ഡോ പ്രഗഭൽ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറാണ്.

രവി ബസ്റൂറിനെ കൂടാതെ ‘രാക്ഷസൻ’ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും,ഹോളിവുഡിൽ പ്രശസ്തനായ കെജി രതീഷ്ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. 2014ൽ ‘ഉഗ്രം’ എന്ന സിനിമയിലൂടെയാണ് കന്നഡ ചലച്ചിത്രമേഖലയിൽ രവി ബസ്റൂർ അരങ്ങേറ്റം കുറിച്ചത്. ‘ജസ്റ്റ്’ ‘മഡുവേലി’, ‘കാർവ’, തുടങ്ങിയ ചിത്രങ്ങൾക്കും
രവി ബസ്റൂർ സംഗീതം നൽകിയിട്ടുണ്ട്.

പികെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.സിനിമയുടെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

By Divya