Mon. Dec 23rd, 2024
ഫ്ലോറിഡാ:

അർബുദരോഗത്തിൻ്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29  വയസ്സുകാരി ഹെയ്‍ലി അർസിനാക്സ്  ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാൻസർ രോഗി എന്നതിലുപരി, കൃത്രിമ കാൽമുട്ട് വച്ചുപിടിപ്പിച്ച ഹെയ്‍ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളിൽ എഴുതി ചേർക്കപ്പെടും.

പത്ത് വയസ്സ് മുതൽ കാൻസർ രോഗത്തിന് സെന്റ് ജൂഡിൽ ചികിത്സയിലായിരുന്നു ഹെയ്‍ലി. ഫിസിഷ്യൻ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ഹെയ്‍ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയൻ സ്പേയ്സ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് പേടകം കുതിച്ചുയരുക.

By Divya