Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ദിഷയുടെ കസ്റ്റഡി കാലാവധി കോടതി ഒരുദിവസം കൂടി നീട്ടിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദില്ലി പൊലീസ് നിലപാട്. കേസില്‍ മലയാളി അഭിഭാഷകയായ നികിത ജേക്കബിനെയും ശന്തനു മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും.

By Divya