Wed. Jan 22nd, 2025
മുംബൈ:

ഐപിഎല്ലിനിടെ ഓസീസ് താരങ്ങളെ പരസ്യത്തിന് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നൽകി. ബെറ്റിംഗ്, ഭക്ഷണം, മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരസ്യങ്ങളിൽ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പേരോ ഫോട്ടോയോ പാടില്ലെന്നാണ് നിര്‍ദ്ദേശം.

എന്നാൽ, പ്രധാന സ്‌പോണ്‍സര്‍മാര്‍ക്ക് ഓസീസ് താരങ്ങളുടെ ഫോട്ടോ ടീം ഫോട്ടോയുടെ ഭാഗമായി ഉപയോഗിക്കാം. ഈ സീസണിലെ ഐപിഎല്ലിൽ 19 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് പങ്കെടുക്കുന്നത്. ഏപ്രില്‍ രണ്ടാംവാരം ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

By Divya