Wed. Jan 22nd, 2025
ബെംഗളൂരു:

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടും തള്ളി. ആദ്യ ജാമ്യഹർജി ഡിസംബർ 14ന് തള്ളിയിയിരുന്നു.

ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു. ജയിലിൽ റിമാൻഡിലുള്ള ബിനീഷിന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെ, കോടതിയിൽ നേരിട്ടു ഹാജരാക്കും. ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്, നവംബർ 11 മുതൽ റിമാൻഡിലാണ്.

By Divya