കവി വരവര റാവുവിന് ജാമ്യം

എൺപതുകാരനായ കവി വരവര റാവുവിന്റെ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് ജാമ്യം. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ നടക്കുന്നതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പി ഹേമലത നല്‍കിയ ഹർജി കൂടി പരിഗണിച്ചാണ് ജാമ്യം.

0
73
Reading Time: < 1 minute

 

മുംബൈ:

ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവി വരവര റാവുവിന് ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ആശ്വാസ വിധി.

80 കാരനായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. ഭീമ കൊറെഗാവ് കേസിൽ 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്.

 

Advertisement