ഷാർജ:
പുരാവസ്തു ശേഷിപ്പുകളാലും മനോഹര മരുഭൂകാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നിക്ഷേപക വികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാമ്പിങ് കേന്ദ്രം മാർച്ച് മാസത്തോടെ അതിഥികൾക്കായി വാതിൽ തുറക്കും. ‘മിസ്ക് ബൈ ഷസ’
യുമായി ചേർന്ന ഷുറൂഖ് രൂപം നൽകിയ ‘ഷാർജ കലക്ഷൻ’ എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയതാണ് മൂൺ റിട്രീറ്റ്.
കുടുംബസഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്.ചന്ദ്രനെ അനുസ്മരിപ്പിക്കും വിധം അർദ്ധവൃത്താകൃതിയിലാണ് ഇവിടത്തെ താമസയിടങ്ങൾ. പ്രകൃതിയോടിണങ്ങിയ ആധുനിക ക്യാമ്പിങ് സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ
റിട്രീറ്റിന്റെ പുറത്തുവിട്ട കാഴ്ചകളും വിശേഷങ്ങളും.