Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്നാട്ടിലെ ഗ്യാങ്​സ്റ്ററായി ധനുഷ്​ എത്തുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ്​ ചി​ത്രത്തിലെ നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. രജനീകാന്ത് നായകനായ ‘പേട്ട’ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണിത്​. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ് ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണൻ.

By Divya