Mon. Dec 23rd, 2024
around 20 lakhs robbed from 2 ATMs in Kannur

 

കണ്ണൂർ:

കണ്ണൂർ ക​ല്യാ​ശ്ശേ​രി​യി​ൽ ര​ണ്ട് എടിഎ​മ്മു​ക​ൾ തകർത്ത് 20 ല​ക്ഷ​ത്തോ​ളം രൂ​പ കവർന്നു. മാ​ങ്ങാ​ട്ട് ബ​സാ​റി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഇ​ന്ത്യ വ​ണിന്റെ എടിഎം ത​ക​ർ​ത്ത് 1,75, 500 രൂ​പ​യും ക​ല്യാ​ശ്ശേ​രി​യി​ലെ എ​സ്ബിഐ എടിഎം ത​ക​ർ​ത്ത് 18 ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​വ​ർ​ന്ന​താ​യാ​ണ് റിപ്പോർട്ട്.

റൂമിന്റെ ഷ​ട്ട​ർ താ​ഴ്ത്തി ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു എടിഎ​മ്മു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ക​വ​ർ​ച്ച​ക​ൾ ന​ട​ന്ന​തെ​ന്നാണ് പ്രാഥമിക നിഗമനം. ക​വ​ർ​ച്ച​സം​ഘം മാ​ങ്ങാ​ട് തെ​രു ക​ള്ളു​ഷാ​പ്പി​നു സ​മീ​പ​ത്തെ ആ​ൾ​ത്താ​മ​സ​മു​ള്ള മു​റി​യി​ൽ ക​യ​റി ക​വ​ർ​ച്ച​ക്കു ശ്ര​മി​ച്ചെ​ങ്കിലും ഉ​റ​ക്ക​മു​ണ​ർ​ന്ന താ​മ​സ​ക്കാ​ർ ബ​ഹ​ളം​വെ​ച്ച​തോ​ടെ ഇ​വ​ർ ര​ക്ഷ​പ്പെടുകയായിരുന്നു.

സം​ഘ​ത്തി​ൽ മൂ​ന്നു​പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി മു​റി​യി​ലെ താ​മ​സ​ക്കാർ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ​നി​ന്ന്​ ഫോ​റ​ൻ​സി​ക്​ വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണ​പു​രം എ​സ്ഐ പ​ര​മേ​ശ്വ​രന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി. 

https://www.youtube.com/watch?v=pEucMkSqasg

By Athira Sreekumar

Digital Journalist at Woke Malayalam