Thu. Jan 23rd, 2025
അബുദാബി:

കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടിയുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്കൂളിനു 10,000 ദിർഹം മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിക്കുന്ന സ്കൂളിൽനിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കൾക്കു അധികാരമുണ്ടെന്നും വ്യക്തമാക്കുന്നു.

എമിറേറ്റിലെ സ്കൂളുകളും നഴ്സറികളും കൊവിഡ് നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡെക് അണ്ടർ സെക്രട്ടറി ആമിർ അൽ ഹമ്മാദി പറഞ്ഞു. സുരക്ഷയ്ക്കാണ് മുന്തിയ പരിഗണനയെന്നും ഇവ ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്നും പറഞ്ഞു. ഇന്നു വരെ 221 സ്കൂളുകളിലും 119 നഴ്സറികളിലും പരിശോധന നടത്തിയതായും അറിയിച്ചു.

സ്കൂളിൽ നേരിട്ടെത്തുന്ന 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കു പിസിആർ പരിശോധന നെഗറ്റീവ് ഫലം നിർബന്ധമാണ്. മാസ്ക് ധരിക്കുകയും ഒന്നര മീറ്റർ അകലം പാലിക്കുകയും വേണം.

By Divya