Thu. Jan 23rd, 2025
അ​ബുദാബി:

കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ആ​യു​ധ ഇ​ട​പാ​ടു​ക​ൾ​ക്ക്​ വ​ഴി​യൊ​രു​ക്കു​ന്ന പ്ര​തി​രോ​ധ എ​ക്​​സി​ബി​ഷ​ന്​ ഞാ​യ​റാ​ഴ്​​ച അബുദാബി അ​ഡ്നോ​ക് ബി​സി​ന​സ് സെൻറ​റി​ൽ തു​ട​ക്കം കു​റി​ക്കും. യുഎഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻറെ നേതൃ​ത്വ​ത്തി​ലാ​ണ്​ അ​ഞ്ചു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഐ​ഡെ​ക്‌​സ്, ന​വ്‌​ഡെ​ക്‌​സ് അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ർ​ശ​നം തു​ട​ങ്ങു​ന്ന​ത്.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൻറെയും സാ​യു​ധ സേ​ന ജ​ന​റ​ൽ ക​മാ​ൻ​ഡി​ൻറെയും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന​വും. പ്ര​തി​രോ​ധ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യും. രാ​ജ്യ​ത്തെ പ്ര​തി​രോ​ധ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് വി​വി​ധ പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​ങ്ങ​ളും പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളും ത​മ്മി​ൽ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ക്കും.

By Divya