Mon. Dec 23rd, 2024
കോഴിക്കോട്:

ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് മാറ്റാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വകാര്യ കുത്തക കമ്പനിയെ സഹായിക്കാനാണെന്ന് ദ്വീപ് നിവാസികള്‍. കോഴിക്കോടുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നു.

ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കാലങ്ങളായി നടക്കുന്ന കപ്പല്‍ യാത്രയും ചരക്കു ഗതാഗതവും പതിയെ ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് അതോറിറ്റിയുടെ വിവിധ സ്ഥാപനങ്ങള്‍ മംഗലാപുരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കം തുടങ്ങി.

തുറമുഖ മാറ്റത്തിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇടി മുഹമ്മദ് ബഷീര്‍ എംപി ഇക്കാര്യം ലോക്സഭയിലും അവതരിപ്പിച്ചിരുന്നു.ദ്വീപ്നിവാസികളുടെ പ്രതിഷേധത്തെ ഗൗനിക്കാതെയാണ് പുതുതായി ചുമതലയേറ്റ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ പെരുമാറുന്നതെന്നും ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

By Divya