Mon. Dec 23rd, 2024
മുംബൈ:

എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവിന്റെ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെതിരെ രംഗത്തെത്തിയത്.കലാമിനെപ്പോലുള്ള ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കലാമിനെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയതെന്നും അതുല്‍ പറഞ്ഞു.

By Divya