ചെന്നൈ:
പുതുച്ചേരി നിയമസഭയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ എംഎൽഎമാർക്ക് സായുധസേനയുടെ സുരക്ഷ. അണ്ണാ ഡിഎംകെയിലെ വി മണികണ്ഠൻ, എ ഭാസ്കർ, എൻആർ കോൺഗ്രസിലെ എൻഎസ് ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലഫ് ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്. എംഎൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
14 എംഎൽഎമാരുടെ പിന്തുണയാണ് ഇരുപക്ഷത്തിനും ഉള്ളത്. എംഎൽഎമാരുടെ എണ്ണം തുല്യമായി വരുന്ന സാഹചര്യത്തിലെ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ചെയ്യാൻ സാധിക്കു. സുരക്ഷ ഏർപ്പെടുത്തിയ മൂന്നു എംഎൽഎമാർ സഭയിൽ വരാതിരുന്നാൽ ഭരണപക്ഷത്തിന് വിശ്വാസ വോട്ട് നേടാൻ സാധിക്കും. ഈ നീക്കത്തിന് തടയിടാനാണ് ബിജെപിയുടെ നീക്കം.