ഷാര്‍ജ:
ഷാര്‍ജ ഗവണ്‍മെൻറ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ ചെയര്മാന് ശൈഖ് ഫഹിം അല്‍ ഖാസിമിയും ദുബൈയിലെ ഡെന്മാര്ക്ക് കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സല്‍ ജനറലും മിഷന് മേധാവിയുമായ ജെന്‍സ് മാര്ട്ടിന് അല്സ്ബിര്ക്കും സഹകരണം ശക്തശക്തിപ്പെടുത്താൻ സാധ്യതയുള്ള മേഖലകളെക്കുറിച്ച് ചർച്ചനടത്തി. ശാസ്ത്രം, സംസ്കാരം, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയ സുപ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുന്നതിനുള്ള സാധ്യതകളായിരുന്നു ചര്‍ച്ചാവിഷയം.
ഡിജിആര്‍ ഡയറക്ടര്‍ ശൈഖ് മജിദ് അല്‍ ഖാസിമി, ദുബൈ റോയല്‍ ഡാനിഷ് കോണ്‍സുലേറ്റ് ജനറലിലെ മുതിര്‍ന്ന വാണിജ്യ ഉപദേഷ്ടാവ് ജോനാസ് നീല്‍സണ്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. പരിസ്ഥിതി, റിസോഴ്സ് മാനേജ്മെൻറ് മേഖലയിലെ ഷാര്‍ജയുടെ ശ്ര
ദ്ധേയമായ മുന്നേറ്റം, അടിസ്ഥാന സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍
എന്നിവ ചര്‍ച്ച ചെയ്തു.