Thu. Jan 23rd, 2025
അ​ഗ​ളി:

അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക്ക്​ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭൂ​തു​വ​ഴി ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന്​ ​പ​നി, ഛർ​ദ്ദി, അ​പ​സ്മാ​രം, ശ്വാ​സ​ത​ട​സ്സം എ​ന്നീ രോ​ഗ​ങ്ങ​ൾ മൂ​ലം കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഷി​ഗെല്ല മൂ​ല​മു​ള്ള മ​സ്തി​ഷ്ക​ജ്വ​ര​മാ​ണ് ബാ​ധി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം വെൻറി​ലേ​റ്റ​ർ ആം​ബു​ല​ൻ​സ് സം​വി​ധാ​ന​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യും വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭൂ​തു​വ​ഴി ഊ​രി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ൻറെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

By Divya