സിഡ്‌നി:
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി ഒസാകയ്ക്ക്. അമേരിക്കയുടെ ജെന്നിഫിര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക കിരീടം നേടിയത്. സ്‌കോര്‍ 4-6, 2-6. ഒസാകയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയത്. രണ്ട് തവണ യുഎസ് ഓപ്പണും ഒസാക നേടിയിട്ടുണ്ട്. 2018, 2020 വര്‍ഷങ്ങളിലായിരുന്നു യുഎസ് ഓപ്പണ്‍ കിരീടം.
കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിൻ്റെ ആവര്‍ത്തനമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം ചോദിക്കാന്‍ ബ്രാഡിക്കായില്ല. അന്ന് 7-6, 6-3, 6-3 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ ജയം.
ഇത്തവണ അല്‍പം ആധികാരിക ജയമാണ് ഒസാക സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ഒസാകയ്ക്ക് മുന്നില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്രാഡിയുടേത്.