Fri. Apr 4th, 2025
ഒമാന്‍:

ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ഐസോലേഷൻ ഒരുക്കാം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശങ്ങൾ ബാധകമായിരിക്കുമെന്ന് ഗവൺമെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍ അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗ നിർദ്ദേശ പ്രകാരമുള്ള ടോയ്‍ലറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നൽകുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്പോസിബിൾ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്.

ജീവനക്കാരെ വിമാനത്താവളത്തിൽ നിന്ന് കമ്പനിയുടെ ഐസോലേഷൻ കേന്ദ്രത്തിൽ കമ്പനി ചെലവിൽ എത്തിക്കാൻ സൗകര്യമൊരുക്കണം. രണ്ടാമത് പിസിആർ പരിശോധന നടത്താനും ബ്രേസ്ലെറ്റുകൾ നീക്കം ചെയ്യാനും കമ്പനിയുടെ ഐസോലേഷൻ സ്ഥലത്ത് സൗകര്യമൊരുക്കണം.

By Divya