Mon. Dec 23rd, 2024
ദുബായ്:

ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ കുടുംബം ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദുബായ് രാജകുടുംബം. ലത്തീഫക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിക്കുകയാണെന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം പുറത്തുവിട്ട പ്രസ്താവനയില്‍ കുടുംബം പറയുന്നത്.

‘അവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. അനുയോജ്യമായ സമയത്ത് അവര്‍ പൊതുജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ രാജകുടുംബം പറയുന്നു.

2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിബിസിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞത്.

By Divya