Mon. Dec 23rd, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്‌റ്റാഫില്‍ ഏഴ് പേരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പിഎം മനോജ് എന്നിവരെയും പിഎ ബഷീര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഇവി പ്രിയേഷ്, ക്‌ളാര്‍ക്ക് , അഭിജിത്ത് പി, ഓഫീസ് അസിസ്റ്റന്‍റ്, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്സണല്‍ സ്‌റ്റാഫായി നിയമനം നല്‍കിയത്.

ഇതിനായി നേരത്തെ മുപ്പതായിരുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍സ്‌റ്റാഫിന്‍റെ എണ്ണം മുപ്പത്തിയേഴാക്കി ഉയര്‍ത്തിയിരുന്നു. ഇതിനായി ചട്ടം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിയമനം ലഭിച്ചവരില്‍  പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാകും.

By Divya