Wed. Jan 22nd, 2025
Puducherry CM V Narayanasamy
ചെന്നൈ:

പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺ​ഗ്രസിലെയും ഓരോ അം​ഗങ്ങളുടെ പിന്തുണയോടെ കോൺ​ഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം.

അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.സഭാ നടപടികൾ വീഡിയോ കാമറയിൽ പകർത്തണമെന്നും ​ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിനും കോൺ​ഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

ആകെ 33 അം​ഗങ്ങളുള്ള സഭയിൽ കേവവഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. നാല് എംഎൽഎമാർ രാജിവച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

By Divya