Wed. Nov 6th, 2024
ദുബൈ:

സൈക്കിൾ വേഗത്തിൻ്റെ ആഗോള മേളയായ യുഎ ഇ ടൂറിന്​ ഞായറാഴ്​ച തുടക്കം.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ വർഷം പാതിവഴിയിൽ നർത്തിയ
ചാമ്പ്യൻഷിപ്പാണ്​ പൂർവാധികം ശക്​തിയോടെ തിരിച്ചുവരുന്നത്​. ദുബൈ, അബൂദബി
ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലൂടെ 1045 കിലോമീറ്റർ താണ്ടി
27ന്​ സമാപിക്കുന്ന പരിപാടി അബൂദബി, ദുബൈ സ്​പോർട്സ് കൗൺസിലുകൾ സംയുക്​തമായാണ്​ സംഘടിപ്പിക്കുന്നത്.

ഗൾഫിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ്​ ടൂറാണിത്​. റുവൈസിലാണ്​ തുടക്കം.ആദ്യ ഘട്ടത്തിൽ അബൂദബി വരെയുള്ള 177 കിലോമീറ്റർ പിന്നിടണം.

രണ്ടാം ഘട്ടംഹുദൈറിയത്ത്​ ഐലൻഡിലേക്കുള്ള 13 കിലോമീറ്റർ. മൂന്നാം ഘട്ടം അൽപം ദുർഘടമാണ്.അബൂദബിയിൽ നിന്ന്​ അൽഐനി​ലേക്കുള്ള 162 കിലോമീറ്ററിനിടെ ജബൽ ഹഫീതിലെ പത്ത് കിലോമീറ്റർ ദുർഘട പാതയും കടക്കണം. നാല്​, അഞ്ച്​ ഘട്ടങ്ങളിലായി
മൂന്ന്​ എമിറേറ്റുകളിലൂടെ സൈക്ലിസ്​റ്റുകൾ യാത്ര ചെയ്യും.

By Divya