Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകൻ്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സംഭവത്തില്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്‍ രാജേന്ദ്ര സരോഹ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്.

അദ്ദേഹത്തിൻ്റെ മൃതദേഹം സോനപത്തിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഭവ സ്ഥലത്തെത്തിയ രാജേന്ദ്രയുടെ കുടുംബം ആശുപത്രി അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാര്‍ എത്തിയാണ് തര്‍ക്കം പരിഹരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

By Divya