Sun. Jan 19th, 2025
മഡ്‌ഗാവ്:

ഐഎസ്എല്ലില്‍ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ് ശസ്‌ത്രക്രിയക്ക് വിധേയനായ കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഫക്കുൻഡോ പെരേര പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ നാല് കളിയിലും ഫക്കുൻഡോ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്നില്ല. ഞായറാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സ്ടീമിലുണ്ടായിരുന്നില്ല.

ഞായറാഴ്ച ചെന്നൈയിൽ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഫക്കുൻഡോ ടീമിൽ തിരിച്ചത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫ് പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് സീസണിൽ രണ്ട് കളിയാണ് ശേഷിക്കുന്നത്. ഈമാസം 26ന് നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം

By Divya