Mon. Dec 23rd, 2024
കൊച്ചി:

ആമസോണ്‍ പ്രൈമില്‍ ഇന്നലെ രാത്രി പുറത്തിറങ്ങിയ ദൃശ്യം 2 ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രം ചോര്‍ന്നതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും ആമസോണ്‍ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിത്തു ജോസഫ് പറഞ്ഞു.ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രം ടെലിഗ്രാമില്‍ വന്നത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിൻ്റെ വ്യാജ പതിപ്പിറങ്ങിയതിൻ്റെ നിരാശയിലാണ് ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.അതേസമയം ചിത്രത്തിന് ലഭിക്കുന്ന മികച്ച അഭിപ്രായം ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും ജിത്തു ജോസഫ് പ്രതികരിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയത്. അതാണ് ഒടിടി റിലീസിന് കാരണമായതെന്നും ജിത്തു ജോസഫ് പറഞ്ഞു.

By Divya