Mon. Dec 23rd, 2024
ലഖ്നൗ:

ഉത്തർപ്രദേശിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കെെയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പശുവിന് പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്.

By Divya