ഉന്നാവ്:
ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. അന്വേഷണത്തിനായി ആറു സംഘങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ചു.
13 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ ഗോതമ്പ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നാമത്തെ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കയ്യും കാലും കെട്ടിയിട്ട നിലയിലാണ് മൂന്ന് പെണ്‍കുട്ടികളെയും കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കന്നുകാലികള്‍ക്ക് പുല്ല് പറിയ്ക്കാനായി ഇന്നലെ ഉച്ച കഴിഞ്ഞ് പാടത്തേക്ക് പോയതായിരുന്നു പെണ്‍കുട്ടികള്‍. വെെകുന്നേറം ആയിട്ടും ഇവരെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കെട്ടിയിട്ട നിലയില്‍ മൂന്നുപേരെയും കണ്ടെത്തിയതെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
അതേസമയം, പെണ്‍കുട്ടികളെ ബോധരഹിതരായ നിലയില്‍ കണ്ടെത്തിയ സ്ഥലം ലഖ്‌നൗ ഐജി., എഡിജിപി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ശരീരത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളോ ഇല്ലയെന്നും പൊലീസ് വ്യക്തമാക്കി. വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം.
https://www.youtube.com/watch?v=j7cdNGzAkjY