Mon. Dec 23rd, 2024
തിരുവനന്തപുരം:

ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ ചര്‍ച്ച സൃഷ്ടിച്ച ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്‍റെ തമിഴ്തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ‘ബൂമറാംഗും’ ‘ബിസ്‍കോത്തു’മൊക്കെ ഒരുക്കിയ ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം
ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.

‘ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.’ആര്‍ കണ്ണൻ പറഞ്ഞു.

തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. തെന്നിന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടന്‍ നായകനും. താരനിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണന്‍ പറയുന്നു. പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍ ആണ് സംഭാഷണം ഒരുക്കുന്നത്.

By Divya