Sun. Jan 19th, 2025
ന്യൂഡൽഹി:

ലഡാക്കിലെ പാങ്​ഗോങ്​ തടാകക്കരയിൽ നിന്ന്​ ​ചൈനീസ്​ സൈന്യം പിന്മാറിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്സർ ടെക്നോളജീസ് ആണ് പാങ്ഗോങ്​ തടാകക്കരയുടെ ചൊവ്വാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.പാങ്​ഗോങ് തടാകത്തിന്‍റെ തെക്ക്-വടക്ക് മേഖലകളില്‍ നിന്ന് ഇന്ത്യ-ചൈന സൈന്യം പിന്മാറാൻ ധാരണയിലെത്തിയിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചതിന്​ പിന്നാലെയാണ് പിന്മാറുന്നതിന്‍റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്.ടെന്‍റുകളും ബങ്കറുകളുമായി മലകൾക്ക്​ മുകളിലൂടെ നടന്നു നീങ്ങുന്ന ചൈനീസ്​ സൈനികരെ ദൃശ്യങ്ങളിൽ കാണാം. ഏപ്രിലിന് ശേഷമുളള നിർമ്മാണ പ്രവര്‍ത്തനങ്ങൾ ഇരുരാജ്യങ്ങളും നീക്കുമെന്നും ചില വിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.

By Divya