ദോഹ:
രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും കിൻറര്ഗാര്ട്ടനുകളിലേക്കുമുള്ള 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 14 വരെയാണ് അപേക്ഷ സ്വീകരിക്കുക. വിദേശത്തുനിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടാകും.
മന്ത്രാലയം അംഗീകരിച്ച രജിസ്ട്രേഷന് ചട്ടങ്ങളും നിയമങ്ങളും ലംഘിക്കാത്ത തരത്തില്‍ ഉചിതമായ രജിസ്ട്രേഷന് സംവിധാനം സ്കൂളുകള്‍ക്ക് നിര്‍ണയിക്കാവുന്നതാണെന്ന് സ്വകാര്യ സ്കൂള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.