കൊച്ചി:
രാത്രിയാത്രയില്‍ തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പിടിവീഴും. ലൈറ്റ് ഡിം ചെയ്യാതെ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധം കാഴ്ച മറയ്ക്കുന്ന തീവ്ര വെളിച്ചമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ കുടുക്കാൻ പുതിയ സംവിധാനം ആണ് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. തീവ്രവെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള ഉപകരണമാണ് ലക്‌സ് മീറ്റർ. അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററിലൂടെ കണ്ടെത്താനാകും.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്‌ക്വാഡിനാണ് നിലവില്‍ ഈ ലക്സ് മെഷീനുകള്‍ നല്‍കിയിട്ടുള്ളത്.രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. ഏത് വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. പക്ഷേ അധികവും ഇത് പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പിന്‍റെ നീക്കം.
https://www.youtube.com/watch?v=KwrK9Qj2zdw