Mon. Dec 23rd, 2024
ആദ്യ ദിനം കാഞ്ഞങ്ങാടുകാരന്റെ 'തിങ്കളാഴ്ച നിശ്ചയം' കയ്യടി നേടി

കൊച്ചി:

25 രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനം മലയാള ചിത്രമായ ‘തിങ്കളാഴ്ച നിശ്ചയം’ പ്രേക്ഷക പ്രീതി നേടി. ഒരു നിശ്ചയ വീടും അവിടെ നടക്കുന്ന രണ്ട് ദിവസങ്ങളും വളരെ രസകരമായി പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ചത് കാഞ്ഞങ്ങാടുകാരനായ സെന്ന ഹെഗ്ഡെ. അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം പ്രകടനം കാഴ്ച വെച്ചു.

കന്നഡയിലെ ഹിറ്റ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിച്ച മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

സവിത തിയേറ്റർ നിറഞ്ഞൊഴുകി കയ്യടികൾ. അഭിനേതാക്കളും സംവിധായകനും ചിത്രത്തിന്റെ ഈ വിജയത്തിൽ അവരുടെ സന്തോഷം വോക്ക് മലയാളത്തോട് പങ്കുവെച്ചു.