സിനിമയല്ല ചുരുളിയാണ് 

ചുരുളിയിലെ അഭിനേതാക്കളായ വിനയ് ഫോർട്ട്, ഗീത സംഗീത എന്നിവർ കൊച്ചിയിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം വോക്ക് മലയാളത്തോട് പ്രതികരിച്ചു.

0
241
Reading Time: < 1 minute
കൊച്ചി:

ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസമായ ഇന്ന് കൊച്ചിയിൽ 24 സിനിമകൾ പ്രദർശിപ്പിച്ചു. മത്സര വിഭാഗത്തിലുള്ള ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി തന്നെയായിരുന്നു പ്രധാന ആകർഷണം. ചിത്രം കാണാൻ വലിയ പ്രേക്ഷക നിര തന്നെ കവിത തീയേറ്ററിന് മുമ്പിൽ അണിനിരന്നു. സിനിമ മേഖലയിലെ പ്രമുഖർ അടക്കം ചിത്രം കാണാൻ എത്തി. നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോത്തരും ശ്രമിക്കുന്ന ഒരു അനുഭവമാണ് ചിത്രം നൽകുന്നത്. സിനിമയെ കുറിച്ച് സംവിധായകന്റെ വാക്കുകളിൽ പറഞ്ഞാൽ സിനിമയല്ല ചുരുളിയാണ്.

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന ആകര്ഷണത്തിൽ ഒന്നാകാൻ ചിത്രത്തിന് സാധിച്ചു. ചിത്രത്തെ കുറിച്ച് പ്രേക്ഷകരും ചിത്രത്തിന്റെ അഭിനേതാക്കളും വോക്ക് മലയാളത്തോട് പ്രതികരിച്ചു.

Advertisement