Mon. Dec 23rd, 2024
ടെക്സസ്:

അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തിൽ. 21 പേർ മരിച്ചു. ടെക്സസിലാണു സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.

ഡാലസിൽ ബുധനാഴ്ച പുലർച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. റോഡുകൾ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീൻ വിതരണവും മുടങ്ങി.

ടെക്സസിലെ വീടുകൾക്കുള്ളിലെ കാഴ്ച. ട്വിറ്ററിൽ പങ്കുവച്ചത്.
ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളിലായാണ് 21 പേർ മരിച്ചത്. ടെക്സസിലെ ഷുഗർലാൻഡിൽ വീടിനു തീപിടിച്ചാണു 4 പേർ മരിച്ചത്. ഹൂസ്റ്റണിലെ 13 ലക്ഷം നഗരവാസികൾക്കു വൈദ്യുതിയില്ലെന്നു മേയർ അറിയിച്ചു. 28 ലക്ഷം ടെക്സസ് നിവാസികൾക്കാണു വൈദ്യുതി മുടങ്ങിയത്. പടിഞ്ഞാറൻ ടെക്സസിലെ കൂറ്റൻ കാറ്റാടിയന്ത്രങ്ങളും മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉൽപാദനവും പ്രതിസന്ധിയിലായി.

By Divya