Wed. Jan 22nd, 2025
വാഷിങ്​ടൺ:

ന്യൂജഴ്​സിയിൽ മുൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിെൻ്റെ കാസിനോ സാമ്രാജ്യമായിരുന്ന ​ട്രംപ്​ പ്ലാസ ഹോട്ടൽ ആൻറ്​ കാസിനോ തകർത്തു.അറ്റ്​ലാൻറിക്​ കടൽത്തീരത്ത്​ പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ ട്രംപിന്​ നഷ്​ടമായിരുന്നു.വൈറ്റ്ഹൗസിലെത്തും മുമ്പ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ്​ 1984ലാണ്ഹോട്ടലും കാസിനോയും നിർമ്മിച്ചത്.

പാപ്പർ നടപടിയിലാണ്​ ​ കാൽനൂറ്റാണ്ട്​ കഴിഞ്ഞ്​ ഉടമസ്​ഥത കൈവിട്ടത്​.ഡൈനമിറ്റ്​ ബോംബുകൾ ഉപയോഗിച്ച്​ നടത്തിയ തുടർ സ്​ഫോടനങ്ങളിൽ​ ആകാശം മുട്ടി നിന്ന കെട്ടിടം നിമിഷങ്ങൾക്കകം നിലംപതിച്ചു. 3,000 ഡൈനമിറ്റുകളാണ്​ ഉപയോഗപ്പെടുത്തിയത്.

മനോഹര കടൽത്തീരവും നടപ്പാതകളുമുള്ള ന്യൂജഴ്​സി ചൂതാട്ടത്തിനു കൂടി അറിയപ്പെട്ട
അമേരിക്കൻ പട്ടണമാണ്​. ഇവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ ട്രംപിൻ്റെ പേരിലുണ്ടായിരുന്നു. 2014 മുതൽ അടഞ്ഞുകിടക്കുകയാണ്​.

By Divya