Mon. Dec 23rd, 2024
ദുബൈ:

വിവിധ രാജ്യങ്ങളിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രക്കാർ ക്യൂ ആർ കോഡുള്ള പിസിആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി അറിയിച്ചു. ഒറിജിനൽ ​ഫലത്തിലേക്ക്​ ലിങ്ക്​ കിട്ടുന്ന രീതിയിലുള്ള ക്യു ആർ കോഡാണ്​ വേണ്ടത്​.

നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണ​െമന്നും നിർദേശിച്ചിട്ടുണ്ട്​. യാത്രക്കാർ ഡിഎച്ച്​എയു​െട നിർദേശങ്ങൾ പാലിക്കണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു

By Divya