Thu. Jan 23rd, 2025
ന്യൂദല്‍ഹി:

ഹിന്ദു ഇക്കോ സിസ്റ്റം എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ ബിജെപി നേതാവ് കപില്‍ മിശ്ര അതിതീവ്രമായി വര്‍ഗീയത പ്രചരിപ്പിക്കുന്നെന്ന് റിപ്പോർട്ട്.ക്രിസ്തുമതം, ഇസ്‌ലാം, ചൈന എന്നിവയ്ക്കെതിരെ നിരന്തരം വാര്‍ത്ത പ്രചരിപ്പിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ആവിഷ്‌ക്കരിച്ചു.ട്വിറ്ററില്‍ ഹിന്ദു ഇക്കോ സിസ്റ്റം അംഗങ്ങളോട് നിരന്തരം ട്വീറ്റുകള്‍ ചെയ്യാനും ഹാഷ്ടാഗുകള്‍ ട്രെന്റിംഗ് ആക്കാനും ആവശ്യപ്പെടുന്നുണ്ട്.

ഇസ്‌ലാം, ക്രിസ്ത്യന്‍, ചൈനാ വിഷയങ്ങളില്‍ ‘ഇസ്‌ലാം വാര്‍ത്തകള്‍’, ‘നിരുത്തരവാദ ചൈന’, ‘ചര്‍ച്ച’ സംസാരിക്കുന്നു” എന്നീ പേരുകളില്‍ ഗ്രൂപ്പുകളില്‍ ടൂള്‍ കിറ്റ് പങ്കുവെയ്ക്കും. ഇതില്‍ വര്‍ഗീയത എങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് വിവരണവും ഉണ്ടാകും.

അതേസമയം, കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കത്ത് നല്‍കിയിട്ടുണ്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

By Divya