Thu. Jan 23rd, 2025
റിയാദ്:

സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനിലൂടെയല്ല സൗദി രാജാവ് സല്‍മാനിലൂടെയാണ് ബൈഡന്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സല്‍മാന്‍ രാജാവിൻ്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

പത്ര സമ്മേളനത്തിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ യുഎസില്‍ വരുന്ന ശ്രദ്ധേയമായ നയം മാറ്റമായി ഇത് വിലയിരുത്തപ്പെടും.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരദ് കുഷ്ണറും മുഹമ്മദ് ബിന്‍ സല്‍മാനുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു.

By Divya