Wed. Apr 2nd, 2025
യാങ്കൂൺ:

മ്യാൻമറിലെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ പട്ടാള ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദുരന്തനിവാരണ നിയമം അനുസരിച്ച് പുതിയ കേസെടുത്തു. 3 വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വിചാരണയില്ലാതെ അനിശ്ചിതകാലം തടവിലിടാൻ കഴിയും.

സൂ ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭം തുടരുന്നു. മുപ്പതോളം ബുദ്ധ സന്യാസിമാർ യുഎൻ ഓഫിസിലേക്ക് പ്രകടനം നടത്തി. മാൻഡലെയിൽ പ്രക്ഷോഭകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും കല്ലേറുമുണ്ടായി. റബർ ബുള്ളറ്റും പ്രയോഗിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു.

By Divya