Mon. Dec 23rd, 2024
മെല്‍ബണ്‍:

റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍. റഷ്യയുടെ തന്നെ ആന്ദ്രേ റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയില്‍ കടന്നത്. നേരത്തെ ലോക ഒന്നാംനമ്പര്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നിരുന്നു. റഷ്യയുടെ അസ്ലാന്‍ കരറ്റ്‌സേവാണ് ജോക്കോവിച്ചിന്റെ എതിരാളി.

സഹതാരവും ഉറ്റ സുഹൃത്തുമായി റുബ്‌ലേവിനെ ഒരവസരവും നല്‍കാതെയാണ് മെദ്‌വദേവ് മത്സരം സ്വന്തമാക്കിയത്. 7-5, 6-3, 6-3 എന്ന സ്‌കോറിന് മൂന്ന് സെറ്റും ആധികാരകമായിട്ടാണ് മെദ്‌വദേവ് നേടിയത്. റാഫേല്‍ നദാല്‍- സ്റ്റെഫാനോസ് സിറ്റ്‌സിപാസ് മത്സരത്തിലെ വിജയിയെയാണ് മെദ്‌വദേവ് സെമിയില്‍ നേരിടുക. മത്സരത്തിന്റെ ആദ്യ സെറ്റ് നദാല്‍ 3-6ന് സ്വ്ന്തമാക്കിയിരുന്നു.

By Divya