കൊൽക്കത്ത:
പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കി സിപിഎമ്മും കോൺഗ്രസും. സിപിഎം ആസ്ഥാനത്തു വിളിച്ചു ചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ എത്ര സീറ്റിൽ ഇരുകക്ഷികളും മത്സരിക്കുമെന്ന് നേതാക്കൾ വെളിപ്പെടുത്തിയില്ല.
ആധിർ രഞ്ജൻ ചൗധരിക്കും ബിമൻ ബോസിനും പുറമേ, അബ്ദുൽ മന്നാൻ എംഎൽഎ, രാജ്യസഭാ അംഗം പ്രദീപ് ഭട്ടാചാര്യ, സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.’ഇന്നത്തെ യോഗത്തിൽ ഞങ്ങൾ സഖ്യചർച്ചകൾ പൂർത്തിയാക്കി.
ഇടത്-കോൺഗ്രസ് സഖ്യം നിർണായക ശക്തിയാകുമെന്ന നിലയിൽ നിയമസഭയിലേക്ക് ത്രികക്ഷി പോരാട്ടമായിരിക്കും നടക്കുക-‘ വാർത്താ സമ്മേളനത്തിൽ ചൗധരി പറഞ്ഞു.പശ്ചിമബംഗാളിന് ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ കോൺഗ്രസും സിപിഎമ്മും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന വേളയിലാണ് സംസ്ഥാനത്ത് ബിജെപിക്കും തൃണമൂലിനും എതിരെ ഇരുകക്ഷികളും ഒരുമിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം.